---
title: "കളക്ടറുടെ അവധി ഉത്തരവ് ലംഘിച്ച് ചിന്മയ വിദ്യാലയം; ഉച്ചവരെ ക്ലാസ് നടത്തും"
english_title: "Kannur Chinmaya School Defies Collector's Holiday Order, To Function Till Noon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375931/Kannur, Collector Order, Chinmaya School, Red Alert, School Holiday, Kerala Rain"
published_at: "2026-08-01T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d974140750_ddfv.jpeg"
keywords: []
---

# കളക്ടറുടെ അവധി ഉത്തരവ് ലംഘിച്ച് ചിന്മയ വിദ്യാലയം; ഉച്ചവരെ ക്ലാസ് നടത്തും

> **Lead Summary:** **കണ്ണൂർ:** ജില്ലാ കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം തുറന്നു പ്രവർത്തിച്ചു. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് രാവിലെ കളക്ടർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

## Article Content

**കണ്ണൂർ:** ജില്ലാ കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം തുറന്നു പ്രവർത്തിച്ചു. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് രാവിലെ കളക്ടർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

എന്നാൽ കുട്ടികൾ ഇതിനകം സ്കൂളിലെത്തിയെന്ന ന്യായീകരണമാണ് ചിന്മയ വിദ്യാലയ അധികൃതർ നൽകുന്നത്. അതിനാൽ ഉച്ചവരെ സ്കൂൾ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യൽ സ്കൂളുകൾക്കും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും ഇളവുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375931/Kannur, Collector Order, Chinmaya School, Red Alert, School Holiday, Kerala Rain)